മേപ്പാടി ചന്ദനവേട്ട; കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി സൂചന, അന്വേഷണം

വയനാട്: വയനാട് മേപ്പാടിയില്‍ നിന്ന് 200 കിലോ ചന്ദനം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി സൂചന. കേസില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.

കേസില്‍ വള്ളുമ്പ്രം സ്വദേശികളായ മുഹമ്മദ് അക്ബര്‍, അബൂബക്കര്‍, വയനാട് ചുണ്ടേല്‍ സ്വദേശിയായ ഹര്‍ഷാദും എന്നിവരെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ചന്ദനകടത്തിന് വന്‍ റാക്കറ്റ് തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വനം വകുപ്പിന് കിട്ടിയിട്ടുള്ള സൂചന.

 

 

Top