മെൻറർ വിവാദം ,മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

തിരുവനന്തപുരം: മാത്യു കുഴൽ നാടന്റെ അവകാശ ലംഘന നോട്ടിസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെന്റർ വിവാദത്തിന്റെ തുടർച്ചയായാണ് നടപടി.സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എം എൽ എ ആണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

മുഖ്യമന്ത്രിയുടെ മകൾ വീണ പി ഡബ്യു സി ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻറർഎന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു കുഴൽ നാടൻറെ പരാമർശം. എന്നാൽ ഇത് പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തൊട്ടു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരം മാത്യു പുറത്തു വിട്ടിരുന്നു . ശേഷം മുഖ്യമന്ത്രിക്ക് എതിരായി അവകാശ ലംഘന നോട്ടീസ് നൽകി.മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ്

Top