മനോരോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേര്‍ പൊലീസ് പിടിയില്‍

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ പ്രതികളായ കേസില്‍ രണ്ട് പേര്‍ ഒളിവിലാണ്. അയല്‍വാസികളായ ഇവര്‍ കഴിഞ്ഞ ആറു മാസമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കടലൂരിലെ തിരുവാണ്ടിപുരത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു യുവതി. കൊവിഡ് കാരണം സ്‌കൂളുകള്‍ അടച്ചതിനാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ കുട്ടി സ്വന്തം വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യം മോശമായപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് അവളുടെ രക്ഷകര്‍ത്താക്കള്‍ അറിഞ്ഞത്.

പിന്നാലെ അവര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടി ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. പ്രതികള്‍ക്കെതിരെ പോക്സോ അടക്കം ചുമത്തിയിട്ടുണ്ടെന്നും മറ്റ് രണ്ട് പേര്‍ക്കായി കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

 

Top