മാനസിക വെല്ലുവിളി നേരിടുന്നയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര: മാനസിക വെല്ലുവിളി നേരിടുന്നയാളെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം വെങ്കുളം പരേതനായ പള്ളിയാളി അലവിയുടെ മകന്‍ മുഹമ്മദ് (56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഊരകം കമ്പോത്ത് കുന്നിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. എല്ലാ ദിവസവും ഇയാള്‍ ഈ കിണറിലെ വെള്ളം ഉപയോഗിച്ച് കുളിക്കാറുണ്ട്.

ഇതുവഴി വന്ന ബന്ധു കിണറിന് സമീപം കുട കിടക്കുന്നത് കണ്ട് കിണറ്റില്‍ തിരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടത്. അഗ്‌നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്.

 

Top