കാര്‍ഡ് മാജിക്കിലൂടെ സുരാജിനേയും സൈജുവിനേയും അമ്പരപ്പിച്ച് മെന്റലിസ്റ്റ്

കാര്‍ഡ് മാജിക്കിലൂടെ സുരാജിനെയും സൈജു കുറുപ്പിനെയും അമ്പരപ്പിച്ച് മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്. ഫൈനല്‍സ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായായിരുന്നു നിപിന്റെ പ്രകടനം. നിപിന്റെ പ്രകടനത്തില്‍ അമ്പരന്നിരിക്കുകയായിരുന്നു ഇരു താരങ്ങളും.

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് രജീഷ വേഷമിടുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സംവിധായകന്‍ അരുണ്‍.

https://www.facebook.com/spmediaofficial/videos/375177126483513/

ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സില്‍ രജിഷയുടെ അച്ഛന്റെ വേഷത്തില്‍ സുരാജ് എത്തുന്നു. സെപ്റ്റംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Top