മസ്തിഷ്‌ക മരണം:13 വയസുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്തു

സൊമര്‍സെറ്റ്: മസ്തിഷ്‌ക മരണം സംഭവിച്ച 13 വയസുകാരിയുടെ അവയവങ്ങള്‍ എട്ടു പേര്‍ക്ക് ദാനം ചെയ്തു.

2012-ല്‍ മസ്തിഷ്‌കമരണം സംഭവിച്ച സൊമര്‍സെറ്റ് സ്വദേശിയായ ജെമീമ ലേസലിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.

ജെമീമയുടെ ഹൃദയം, പാന്‍ക്രിയാസ്, ശ്വാസകോശം, വൃക്കകള്‍, കരള്‍, ചെറുകുടല്‍ തുടങ്ങിയ അവയവങ്ങളാണ് നല്‍കിയത്.

അഞ്ചു കുട്ടികള്‍ക്കാണ് ജെമീമയുടെ അവയവങ്ങള്‍ പുതുജീവനേകിയത്. അവയവദാനത്തിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതം നല്‍കിയിരുന്നു.

Top