വനിതകള്‍ക്കു കരുതല്‍; മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും

തിരുവനന്തപുരം: സ്‌കൂളുകളിൽ അടക്കം മെൻസ്ട്രൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പത്തു കോടി വകയിരുത്തിയതായി ബജറ്റ് പ്രഖ്യാപനം. സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള നിർഭയ പദ്ധതിക്കായി പത്തു കോടി നീക്കിവച്ചതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

ജൻഡർ പാർക്കിനു പത്തു കോടി അനുവദിച്ചു. കൂടുതൽ ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ പത്തു കോടി രൂപയും ബജറ്റിൽ നീക്കിവച്ചു.

അങ്കണവാടി പ്രവർത്തകർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

Top