പുരുഷ ടീമിന്റെ കോച്ചാകുന്നത് നന്നായിരിക്കും ; മിതാലി രാജിനെ കുറിച്ച് മനസ്സ് തുറന്ന് കിങ്ങ്ഖാന്‍

Mitali Raj

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ അനേകം നേട്ടങ്ങള്‍ കൈവരിച്ച മികച്ച താരമാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള ബാറ്റ്‌സ്‌വുമണ്‍ എന്ന റെക്കോര്‍ഡിനു പുറമെ ഇന്ത്യന്‍ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് മിതാലി.

കളത്തിലെ മത്സര നേട്ടങ്ങള്‍ ഓരോന്നായി കൈവരിച്ച മിതാലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാന്‍.  കിങ്ഖാന്‍ അവതാരകനായ ടിവി ഷോയില്‍ അതിഥിയായി എത്തിയ മിതാലിരാജിനെ കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു.

കളിക്കളത്തില്‍ നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന മിതാലിരാജ് ഭാവിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ കോച്ചാകുന്നത് നന്നായിരിക്കുമെന്നാണ് സൂപ്പര്‍താരത്തിന്റെ അഭിപ്രായം.

പുസ്തകങ്ങള്‍ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും മല്‍സര ദിവസങ്ങളിലാണ് കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാറുള്ളതെന്നും ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും മിതാലി പറഞ്ഞു.  ഇക്കഴിഞ്ഞ വനിതാ ലോകകപ്പിനിടെ മിതാലി പുസ്തകം വായിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഫൈനലില്‍ ടീം പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ടീമിന് മികച്ച പിന്‍ന്തുണയാണ് ലഭിച്ചത്. 2017ല്‍ ഇംഗ്ലണ്ടിനോടും 2015ല്‍ ഓസ്‌ട്രേലിയയോടും ഇന്ത്യ പരാജയപ്പെട്ടെങ്കിലും മിതാലിയുടെ കീഴില്‍ ഇന്ത്യ രണ്ടുതവണ ലോകകപ്പ് ഫൈനലില്‍ മത്സരിച്ചിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചിട്ടുള്ള ഏക താരവും മിതാലിയാണ്.

Top