മെന്‍ഡി എവിടെ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി പെപ്

മാഞ്ചസ്റ്റര്‍: പരിക്ക് കാരണം കഴിഞ്ഞ നവംബര്‍ മുതല്‍ കളത്തിന് പുറത്താണ് മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡി. താരം ഇപ്പോള്‍ എവിടെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബെഞ്ചമിന്‍ മെന്‍ഡി എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മാസ് മറുപടി നല്‍കിയിരിക്കുകയാണ് പരിശീലകന്‍ പെപ് ഗാര്‍ഡിയോള. …എനിക്കറിയില്ല, ഇന്‍സ്റ്റാഗ്രാമില്‍ ലൊക്കേഷന്‍ നോക്കണം എന്നായിരുന്നു പെപ്പിന്റെ മറുപടി.

എന്നാല്‍ യൂറോപ്പില്‍ യാത്ര ചെയ്യാന്‍ സിറ്റി അധികൃതര്‍ താരത്തിന് അവസരം നല്‍കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഹോങ്കോങ് എയര്‍പോര്‍ട്ട് എന്ന ലൊക്കേഷന്‍ വെച്ച് ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പരിശീകന്റെ രസകരമായ മറുപടി.

ചോദിച്ചപ്പോള്‍ പാരിസില്‍ ആണെന്നാണ് അവന്‍ പറഞ്ഞത്. കുഴപ്പമില്ല, അതിവിടെ അടുത്താണ്. പക്ഷെ ഹോങ്കോങ് ആണെന്നും അറിയുന്നുണ്ട്. അത് വളരെ ദൂരെയാണ്. ഇന്‍സ്റ്റാഗ്രാം നോക്കേണ്ടി വരുമെന്നും രസകരമായി പെപ് മറുപടി പറഞ്ഞു.

Top