മഹാരാഷ്ട്രയില്‍ നരഭോജി കടുവയെ കൊലപ്പെടുത്തിയതിനെതിരേ മേനക ഗാന്ധി

മുംബൈ: മഹാരാഷ്ട്രയിലെ ബൊറാതി വനമേഖലയില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ പെണ്‍കടുവയെ വനംവകുപ്പ് വെടിവച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി രംഗത്ത്. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് മേനക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

വിവിധ മേഖലകളിലുള്ളവരുടെ എതിര്‍പ്പും ആശങ്കയും വകവയ്ക്കാതെ കടുവയെ കൊന്നുകളയാന്‍ ഉത്തരവിട്ട നടപടിയില്‍ ഖേദമുണ്ട്. ഇക്കാര്യത്തില്‍ നിമയപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേനക ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. ബൊറാതി വനമേഖലയില്‍ പതിമൂന്നു പേരെ കൊന്നുതിന്ന ആവണി എന്ന പെണ്‍കടുവയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് വെടിവച്ചു കൊലപ്പെടുത്തിയത്.

Top