കാമുകി ജോലിക്കു പോയതില്‍ പ്രതിഷേധം; കാമുകന്‍ കഴുത്തറുത്തു

ന്യൂഡല്‍ഹി: കാമുകി ജോലിക്കു പോയതിന്റെ പ്രതിഷേധമറിയിക്കാന്‍ കാമുകന്‍ കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ ഖോഡയിലായിരുന്നു സംഭവം വിഹാര്‍ സ്വദേശി രവി യാദവാണ് കാമുകിയോടുള്ള പ്രതിഷേധ സൂചകമായ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഖോഡ സെക്ടര്‍ 37ലെ ഒരു സ്ഥാപനത്തില്‍ ഭക്ഷണ വിതരണ ജോലി നോക്കുകയായിരുന്ന രവി യാദവ് കാമുകിയായ പെണ്‍കുട്ടി ജോലിക്കു പോകുന്നതില്‍ അസ്വസ്ഥനായിരുന്നു. കാമുകിയെ കാണാന്‍ പോയി മടങ്ങിയെത്തിയശേഷമാണ് രവി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

രക്തം വാര്‍ന്നൊഴുകുന്നതു ശ്രദ്ധയില്‍പ്പെട്ടയുടന്‍ രവിയുടെ പിതാവ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.കഴുത്തിനു ഗുരുതരമായി മുറിവേറ്റ രവി ഖോഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.രവി ജീവനൊടുക്കാന്‍ ശ്രമിച്ചയുടന്‍ പെണ്‍കുട്ടി സംഭവ സ്ഥലത്തെത്തിയിരുന്നു.

Top