കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം

മലപ്പുറം: മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മുസമ്മില്‍ എന്ന യുവാവിനെയാണ് അപകടത്തില്‍പ്പെട്ട് കാണാതായിരിക്കുന്നത്.

ഇയാള്‍ക്കായി പൊലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Top