സംശയം മൂലം കാമുകന്‍ കാമുകിയെ കുത്തിക്കൊന്നു

Murder

പൂന: സംശയം മൂലം കാമുകന്‍ കാമുകിയെ കുത്തിക്കൊന്നു. പൂനയിലെ ചന്ദന്‍നഗറില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. വീണ പട്‌ലെ എന്ന ഇരുപത്തിരണ്ടുകാരി കാമുകന്റെ കുത്തേറ്റു മരിക്കുകയായിരുന്നു.

സംഭവം നടന്ന ദിവസം വീണ കാമുകന്‍ കിരണ്‍ ഷിന്‍ഡെയെ കാണാന്‍ പോയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും കിരണ്‍ വീണയെ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വീണ മരിച്ചു.

പൂനയിലെ ഒരു ഐടി കമ്പനിയില്‍ ജീവനക്കാരാണ് ഇരുവരും. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കാമുകി തന്നെ വഞ്ചിക്കുകയാണെന്ന് കിരണ്‍ സംശയിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം കിരണ്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

Top