പൊലീസിനെ കണ്ട് ഭയന്നു; കായലില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം

Death

തിരുവനന്തപുരം: പൊലീസിനെ കണ്ട് കായലിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പഴഞ്ചിറ സ്വദേശി സാജനാണ് മുങ്ങി മരിച്ചത്. അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമായിരുന്നു സംഭവം.

സംഭവ സ്ഥലത്ത് ചീട്ടുകളിച്ച് കൊണ്ടിരുന്ന യുവാവ് പൊലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്തു ചാടുകയുമായിരുന്നു എന്നാണ് സൂചന. ഇയാളെ ഉടന്‍ ചിറയന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ചിറയന്‍കീഴ് ആശുപത്രി അധികൃതര്‍ പറയുന്നു. മരിച്ച യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Top