ബാവലി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

dead body

വയനാട്: വയനാട്ടില്‍ ബാവലി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെയ്ക്കുപ്പ സ്വദേശി മാവൂര്‍ വീട്ടില്‍ നിവിന്‍ ദാസിന്റെ മൃതദേഹമാണ് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.

ബാവലി ചേകാടി പുഴയിലാണ് നിവിനെ കാണാതായത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് നിവിന്‍ പുഴയില്‍ വീഴുന്നത്. ഇയാള്‍ പാലത്തിനു മുകളില്‍നിന്നു ചാടിയതാണെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇയാളെ രക്ഷപ്പെടുത്താനായി പുഴയിലേക്കു ചാടിയ നെയ്ക്കുപ്പ സ്വദേശി കുഴിശാലില്‍ ലിബിന്‍ ബേബി എന്നയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top