ബാഴ്സലോണയില്‍ എത്തിയതില്‍ പശ്ചാത്താപമില്ല മെംഫിസ് ഡെപെയ്

ബാഴ്സലോണയില്‍ എത്തിയതില്‍ പശ്ചാത്താപമില്ല എന്ന് ഹോളണ്ട് സൂപ്പര്‍ താരം മെംഫിസ് ഡെപെയ്. എങ്ങനെയാണ് ഇത്തരം ചോദ്യം ചോദിക്കാന്‍ സാധിക്കുന്നതെന്ന് മെംഫിസ് തിരിച്ച് ചോദിച്ചു. ബാഴ്‌സലോണ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നാണെന്നും കൂട്ടിച്ചേര്‍ത്തു. വികാരാധീനാനായാണ് മെംഫിസ് ഡെപെയ് പ്രതികരിച്ചത്.

ബാഴ്‌സലോണയെ സംബന്ധിച്ചടുത്തോളം ഇത് മോശം സമയമാണ്. ജയപരാജയങ്ങള്‍ക്കുപരി ബാഴ്‌സലോണയില്‍ താന്‍ സന്തോഷവാനാണെന്നും ഡെപെയ് പറഞ്ഞു. കൊമാന്റെ കീഴില്‍ തുടര്‍ച്ചയായി തിരിച്ചടികളാണ് ബാഴ്‌സലോണ ഏറ്റുവാങ്ങുന്നത്. ഫ്രഞ്ച് ക്ലബ്ബായ ലിയോണില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫറിലാണ് ബാഴ്‌സലോണയിലേക്ക് ഡിപായ് എത്തിയത്.

ലാ ലീഗയില്‍ ഏഴ് മത്സരങ്ങളില്‍ 11 ഗോളുകള്‍ മാത്രം അടിച്ച ബാഴ്‌സലോണ ഒന്‍പതാം സ്ഥാനത്താണ്. ലാ ലീഗയില്‍ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെംഫിസ് ഡെപെയ് നേടിയിട്ടുള്ളത്.

 

Top