കണ്ണട വാങ്ങാനായി പ്രതിപക്ഷ അംഗങ്ങള്‍ തന്നേക്കാള്‍ കൂടുതല്‍ തുക എഴുതിയെടുത്തിട്ടുണ്ട്; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കണ്ണട വാങ്ങാനായി പ്രതിപക്ഷ അംഗങ്ങള്‍ തന്നേക്കാള്‍ കൂടുതല്‍ തുക എഴുതിയെടുത്തിട്ടുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് എംഎല്‍എമാരായ ടി ജെ വിനോദ് 31,600 രൂപയും എല്‍ദോസ് കുന്നപ്പള്ളി 35,842 രൂപയും കണ്ണട വാങ്ങാനായി സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ആര്‍ ബിന്ദു. കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികര്‍ക്കുള്ള അവകാശമാണ് പറഞ്ഞ മന്ത്രി, അതിനെ മഹാ അപരാധമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണെന്നും വിമര്‍ശിച്ചു.

്ആറ് മാസം മുമ്പ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വാങ്ങിയ കണ്ണടക്കാണ് 30500 രൂപ ചെലവായത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിക്കാന്‍ പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും ഇത് അനുവദിച്ചത് വൈകിയാണ്. കണ്ണട വാങ്ങിയ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക വേഗത്തിലാക്കിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ 29000 രൂപയും സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ 49900 രൂപയും കണ്ണട വാങ്ങാന്‍ ചെലവാക്കിയതും വിവാദമായിരുന്നു.

അതേസമയം, കേരള വര്‍മ കോളേജ് തെരഞ്ഞെടുപ്പില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന മന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയ കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്യുവും മഹിളാ കോണ്‍ഗ്രസും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെും് മന്ത്രി വിമര്‍ശിച്ചു.

Top