ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് കരോളിന്‍ വോസ്‌നിയാക്കി

vosniyakki

മെല്‍ബണ്‍: കരോളിന്‍ വോസ്‌നിയാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. റോഡ് ലാവര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ സ്ലോവാക്യന്‍ താരം മഗ്ദലീന റിബറിക്കോവയെ പരാജയപ്പെടുത്തിയായിരുന്നു വോസ്‌നിയാക്കി അവസാന എട്ടില്‍ കടന്നത്.

ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ വോസ്‌നിയാക്കി രണ്ടാം സെറ്റില്‍ എതിരാളിയെ മലര്‍ത്തിയടിക്കുകയായിരുന്നു. സ്‌കോര്‍: 6-3, 6-0. ക്വാര്‍ട്ടറില്‍ കാര്‍ള സുവാരസ് നവോരയായിരിക്കും വോസ്‌നിയാക്കിയുടെ എതിരാളി.

Top