വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനല്‍; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു

മെല്‍ബണ്‍: ഇന്ന് നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങ് ബാറ്റിങ് തെരഞ്ഞെടുത്തു.

ഇന്ത്യയുടെ ആദ്യത്തെ വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. എന്നാല്‍ ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കുന്നത് ഇത് ആറാം തവണയും. നേരത്തേ നാലുതവണ കിരീടം നേടിയ നിലവിലെ ജേതാക്കളുമാണ് അവര്‍. അതിനാല്‍ ഈ കളി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

അതേസമയം,ഈ ലോകകപ്പില്‍ കളിച്ച നാലുമത്സരങ്ങളും ജയിച്ച ടീമാണ് എന്ന പേരും ഇന്ത്യയ്ക്കുണ്ട്. ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്പ്പിച്ചുകൊണ്ടായിരുന്നു തുടക്കം.

പിന്നീട് ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയും തോല്‍പ്പിച്ചു. എന്നാല്‍ , സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ എട്ടുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ഇന്ത്യ കളിക്കാനിറങ്ങുന്നത്.

Top