മെലാനിയ ട്രംപിന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി അമേരിക്കന്‍ പ്രഥമ വനിതയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുമായ മെലാനിയ ട്രംപ്. ഇന്ന് പെന്‍സിന്‍വാലിയയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മെലാനിയ പങ്കെടുക്കുക. ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് ഈവന്റ് ‘എന്നാണ് മെലാനിയ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ പേര്.

2019 ജൂണിന് ശേഷം ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മെലാനിയ പങ്കെടുത്തിരുന്നില്ല. സാധാരണ രാഷ്ട്രീയ പ്രസംഗങ്ങള്‍ അധികം നടത്താത മെലാനിയ പെന്‍സിന്‍വാനിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയത് വനിതകളുടെ വോട്ട് ലക്ഷ്യമിട്ടാമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഫ്ളോറിഡയില്‍ വെച്ച് ട്രംപ് രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പൊതു ചടങ്ങിലായിരുന്നു മെലാനിയ അവസാനമായി പങ്കെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ മെലാനിയ ചില പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും കൊറോണ മഹാമാരിയെ തുടര്‍ന്ന് ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു. നേരത്തെ ട്രംപിനൊപ്പം കോവിഡ് ബാധിച്ച മെലാനിയ ട്രംപ് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് കോവിഡ് ബാധയില്‍ നിന്നും മുക്തയായത്.
.

Top