ഇന്ത്യാ സന്ദര്‍ശനം ആവേശകരമെന്ന് പ്രഥമ വനിത മെലാനിയ ട്രംപ്!

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റും ഭര്‍ത്താവുമായ ഡൊണാള്‍ഡ് ട്രംപിനൊപ്പമുള്ള ഇന്ത്യാ സന്ദര്‍ശനം ആവേശകരമെന്ന് പ്രഥമ വനിതയായ മെലാനിയ ട്രംപ്. ട്വിറ്ററിലൂടെയാണ് മെലാനിയ ട്രംപ് ഇക്കാര്യമറിയിച്ചിരിക്കുന്നത്. തന്റെ കന്നിയാത്രയാണിതെന്നും എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ആഘോഷിക്കുന്നതിനുള്ള അവസരമാണിതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റ് ട്രംപും താനും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ആഘോഷിക്കുന്നതില്‍ ആവേശത്തിലാണെന്നും മെലാനിയ കൂട്ടിച്ചേര്‍ത്തു. ഈ മാസം അവസാനം അഹമ്മദാബാദും ന്യൂഡല്‍ഹിയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മെലാനിയ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റിന്റേയും പ്രഥമ വനിതയുടെയും ആദ്യ ഇന്ത്യാ സന്ദര്‍ശനം വളരെ സവിശേഷമായ ഒന്നാണെന്ന് മോദി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായിട്ടാണ് മെലാനിയയുടെ ട്വീറ്റ്. ഭാരതത്തിന്റെ വിശിഷ്ടാതിഥികള്‍ക്ക് മികച്ച രീതിയില്‍ സ്വാഗതം നല്‍കുമെന്നും ഇന്ത്യ -യുഎസ് സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ സഹകരിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Top