മെകുനു ചുഴലിക്കാറ്റ്: സലാല വിമാനത്താവളം അടച്ചിടാന്‍ ഉത്തരവ്

mekunu

മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ‘മെകുനു’ ചുഴലിക്കാറ്റ് സലാല തീരത്ത് പതിക്കാനിരിക്കെ സലാല വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് അടയ്ക്കാന്‍ വ്യോമയാന അതോറിറ്റി അധികൃതര്‍ ഉത്തരവിട്ടു. സലാല നഗരത്തിന്റെ വടക്കുകിഴക്ക് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

കാറ്റഗറി രണ്ടു വിഭാഗത്തിലേക്ക് മാറിയ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകാം. ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെ മെകുനു സലാല തീരത്ത് പതിക്കും.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സലാല തീരങ്ങളില്‍ വന്‍ തിരമാലകളും ശക്തമായി മഴയുമുണ്ടാകും. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തീരത്ത് കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ അഞ്ചു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.

Top