മെക്ക മസ്ജിദ് കേസ് വിധി പറഞ്ഞ ജഡ്ജി ബിജെപിയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്

bjp karnataka

ഹൈദരാബാദ്: മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കേസില്‍ സ്വാമി അസീമാനന്ദയെ അടക്കം വെറുതെ വിട്ട് കൊണ്ടാണ് ഇദ്ദേഹം വിധി പ്രസ്ഥാവിച്ചത്. തെലങ്കാന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സെപ്റ്റംബര്‍ 14ന് അമിത് ഷാ ഹൈദരാബാദിലെത്തിയപ്പോള്‍ രവീന്ദര്‍ റെഡ്ഡി അദ്ദേഹത്തെ കാണുകയും പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഉപദേശങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപിയെ സഹായിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്.

മെട്രോപൊളിറ്റന്‍ ജഡ്ജിയായിരുന്ന രവീന്ദര്‍ റെഡ്ഡി മെക്ക മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം രാജിവെച്ചിരുന്നു.

ആര്‍.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗ്ഗീയവാദിയാവില്ലെന്നാണ് റെഡ്ഡിയുടെ വിധി. ‘ആര്‍.എസ്.എസിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതു കൊണ്ട് മാത്രം ആരും വര്‍ഗീയവാദിയോ, സാമൂഹ്യവിരുദ്ധനോ ആവില്ല. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്നും റെഡ്ഡി പറഞ്ഞിരുന്നു.

Top