മെഹുൽ ചോക്സിയുടെ കൈ മാറ്റം ; കരീബിയൻ സുപ്രീംകോടതിയുടെ സ്റ്റേ

 പഞ്ചാബ് ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിന് ഈസ്റ്റേൺ കരീബിയൻ സുപ്രീംകോടതിയുടെ സ്റ്റേ. 13500 കോടിയുടെ
തട്ടിപ്പാണ് ചോക്‌സി നടത്തിയത്.  ചോക്സിക്ക് നിയമസഹായം നൽകാനും സുപ്രീം കോടതി നിർദേശിച്ചു. മെഹുൽ ചോക്സിയുടെ അഭിഭാഷകർ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ചാണ് കോടതി നാടുകടത്തലിന് സ്റ്റേ അനുവദിച്ചത്.

കേസ് ഇന്ന് വൈകിട്ട് വീണ്ടും പരിഗണിക്കും. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പതട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ ചോക്സി 2018 ൽ ഇന്ത്യയിൽ നിന്നു കടന്നുകളയുകയായിരുന്നു. അതിനു മുന്നോടിയായി കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ ഇയാൾ പൗരത്വവും നേടിയിരുന്നു.

Top