ഇന്ത്യവിട്ടത് ചികിത്സക്ക് പോകാനെന്ന് മെഹുല്‍ ചോക്‌സി

ഡോമനിക്ക: ഇന്ത്യ വിട്ടത് ചികിത്സക്ക് പോകാന്‍ വേണ്ടിയാണെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും സത്യവാങ്മൂലത്തില്‍ കുറിച്ച് മെഹുല്‍ ചോക്‌സി. ഡോമനിക്ക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ വിടുമ്പോള്‍ തനിക്കെതിരെ വാറണ്ടൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് തന്നോട് അഭിമുഖം നടത്തേണ്ടതുണ്ടെങ്കില്‍ അതിന് അവരെ ക്ഷണിച്ചിരുന്നുവെന്നും ചോക്‌സി  അവകാശപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ണുവെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചോക്‌സി സത്യവാങ്മൂലത്തില്‍ പറയുന്നു. എട്ട് പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പിഎന്‍ബി തട്ടിപ്പ് പുറത്താകുന്നതിന് തൊട്ടുമുമ്ബ് ഇന്ത്യവിട്ട ചോക്‌സി ആന്റിഗയില്‍ പൗരത്വം നേടി കഴിയുകയായിരുന്നു. അവിടെനിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയില്‍ പിടിയിലായത്.

Top