മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി

MEHULI CHOKSY

ആന്റിഗ്വ: ബാങ്ക് വായ്പ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ അറിയിച്ചു.

മെഹുല്‍ ചോക്സി ചതിയനാണെന്ന വിവരം ലഭിച്ചെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ കൊണ്ട് തങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവും ലഭിക്കാനില്ലെന്നും ബ്രൗണ്‍ പറഞ്ഞു.

ചോക്സിയുടെ അപേക്ഷകള്‍ തള്ളിക്കളഞ്ഞതിനു ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. ഇന്ത്യയില്‍ ചോക്‌സിക്കെതിരെയുള്ള കേസുകളില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല, ബ്രൗണ്‍ വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ മെഹുല്‍ ചോക്‌സിക്കും ലണ്ടന്‍ ജയിലില്‍ കഴിയുന്ന അനന്തരവന്‍ നീരവ് മോദിക്കുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Top