പിഎന്‍ബി തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചോക്‌സി

MEHUL-CHOKSI

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മെഹുല്‍ ചോക്‌സി.

തട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോദിക്കൊപ്പം പ്രതിയും അമ്മാവനുമായ മെഹുല്‍ ചോക്‌സി ഇന്ത്യ വിട്ടതിന് ശേഷം ആന്റ്വിഗയിലെ പൗരത്വമെടുത്ത് അവിടെ ഒളിവില്‍ കഴിയുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ സ്വത്തുക്കള്‍ ഏറ്റെടുത്തിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ചോക്‌സി ആരോപണം ഉന്നയിക്കുന്നു.

തന്റെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കിയതിനെക്കുറിച്ചും ചോക്‌സി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കു ഭീഷണിയായതിനാല്‍ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും അറിയിച്ചതെന്നും എന്തുകൊണ്ടാണ് തന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തതെന്നും അത് എങ്ങനെ രാജ്യത്തിനു സുരക്ഷാഭീഷണിയുണ്ടാക്കും എന്നും ചോക്‌സി ചോദിച്ചു.

ജനുവരി ആദ്യവാരമാണ് ചോക്‌സി ആന്റിഗ്വയിലേക്കു കടന്നത്. ബിസിനസ് നന്നാക്കാനാണ് ആന്റ്വിഗ പൗരത്വം എടുത്തതെന്നും ഈ പ്രതിസന്ധിയില്‍ അവര്‍ തുണയ്ക്കുമെന്നുമാണ് ചോക്‌സി പറഞ്ഞത്.

Top