ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ രാജി പ്രഖ്യാപിച്ച് മെഹ്താബ്

ന്ത്യന്‍ ടീമിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയടക്കം പ്രതിരോധ നിരയില്‍ തിളങ്ങിയ മെഹ്താബ് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ മൊഹ്താബ് ബിജെപിയില്‍ നിന്ന് രാജിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നാണ് മെഹ്താബ് ഹുസൈന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റ് സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലെന്നും ഹുസൈന്‍ പറഞ്ഞു.

‘ഇന്ന് മുതല്‍ എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരിക്കില്ല, തീരുമാനത്തില്‍ എന്റെ അഭ്യുദയകാംക്ഷികളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്’, മെഹ്താബ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാനുള്ള നീക്കത്തില്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയെന്നത് തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഹുസൈന്‍ പറഞ്ഞു.

Top