ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മെഹ്താബ് ഹുസൈന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മെഹ്താബ് ബി.ജെ.പിയില്‍ ചേരുന്നത്. 2005 മുതല്‍ 2015 വരെയായിരുന്നു മെഹ്താബ് ഇന്ത്യക്ക് വേണ്ടി പന്ത് തട്ടിയിരുന്നത്.

രണ്ട് ഗോളകളും ഇന്ത്യക്കായി നേടി. ഈസ്റ്റ് ബംഗാളിനായി 91 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2 ഗോളുകളും നേടി. 2014 മുതല്‍ 2016വരെ വായ്പാ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ജാംഷഡ്പൂര്‍ എഫ്സിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Top