Mehbooba Mufti’s ‘ashamed as a Muslim’ remark draws opposition ire

ശ്രീനഗര്‍: എട്ട് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പാംപോര്‍ ആക്രമണത്തെ അപലപിച്ച് കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്.

ഭീകരവാദത്തെ ഇസ്‌ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിക്കുകയും മുസ്‌ലിം ആയതില്‍ ലജ്ജിക്കുന്നതായും മെഹബൂബ മുഫ്തി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഇത്തരം പ്രസ്താവനകള്‍ വന്നത് നാണക്കേടുണ്ടാക്കുന്നതായും നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് മാട്ടു പറഞ്ഞു.

പ്രസ്താവന പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

റമംസാന്‍ സമയത്ത് ഇത്തരമൊരു ആക്രമണം നടന്നതില്‍ മുസ്‌ലിമായ താന്‍ ലജ്ജിക്കുന്നുവെന്ന് മെഹബൂബ മുഫ്തി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പാംപോര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഇതാണ് വിവാദമായത്. ഭീകരവാദത്തിന് മതമില്ലെന്ന് മെഹബൂബ മുഫ്തി നേരത്തെ പറഞ്ഞതും പ്രതിപക്ഷം ചൂണ്ടികാട്ടി.

Top