പോരാട്ടത്തിനൊരുങ്ങി മെഹബൂബ മുഫ്തി ; അനന്ത്‌നാഗ് മണ്ഡലത്തില്‍ നിന്നും മത്സരിക്കും

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി പിഡിപി നേതാവ് മെഹബൂബ മുഫ്തി. മെഹബൂബ അനന്ത്‌നാഗ് മണ്ഡലത്തില്‍ നിന്നും മത്സരിക്കും.

അതേസമയം ജമ്മു, ഉധംപുര്‍ സീറ്റുകളില്‍ പിഡിപി മത്സരിക്കില്ല. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കുന്നതിനാണ് ഈ സീറ്റുകളില്‍ മത്സരിക്കാത്തതെന്ന് പിഡിപി അറിയിച്ചു. ബാരാമുള്ളയിലും പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കും. ശ്രീനഗറില്‍ നിന്ന് ആഗാ മൊഹാസിനും മത്സരിക്കും.
എന്നാല്‍ ലെഡാക് മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11 ന് ്ആണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.

Top