കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: ജമ്മു കാശ്മീരിന് പ്രത്യേക പദവി ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ കേന്ദ്രം പുനഃസ്ഥാപിക്കുന്നതുവരെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ലെന്ന് പി.ഡി.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം.

കശ്മീരിന്റെ പ്രത്യേക പദവി അടക്കമുളള കേന്ദ്ര സര്‍ക്കാര്‍ താലത്തില്‍ വെച്ച് നല്‍കില്ലെന്ന് തനിക്കറിയാം. പക്ഷെ അതിനായുളള ശ്രമം ഒരിടത്ത് നിന്ന് ആരംഭിക്കേണ്ടതുണ്ട് മെഹബൂബ മുഫ്തി പറഞ്ഞു. ആ ലക്ഷ്യത്തിന് വേണ്ടി തങ്ങള്‍ പൊരുതുമെന്നും ഗുപ്കര്‍ സഖ്യം ഒറ്റക്കെട്ടായി നിന്ന് പൊരുതി ആ ലക്ഷ്യം നേടുമെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടന തങ്ങള്‍ക്ക് എന്ത് നല്‍കിയോ അത് തങ്ങള്‍ക്ക് തിരികെ കിട്ടണം. സ്വന്തം തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ ഭരണഘടനയെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് എന്നും മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.

Top