കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ജമ്മു കശ്മീരിന് ഭരണഘടന നല്‍കുന്ന പ്രത്യേകപദവിക്കെതിരെയുള്ള നീക്കങ്ങളില്‍ സഹായം തേടിയാണ് മെഹബൂബ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എയുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനം പിന്തുണ ആവശ്യപ്പെട്ടതായാണ് വിവരം.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും മെഹബൂബ കൂടിക്കാഴ്ച നടത്തി. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

Top