പ്രത്യേക പദവി പുനസ്ഥാപിക്കുന്നത് വരെ കാശ്മീരില്‍ പതാക ഉയര്‍ത്തില്ലെന്ന് മെഹബൂബ മുഫ്തി

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു.

‘ ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടു മാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്.’ – മെഹ്ബൂബ മുഫ്തി പറഞ്ഞു.

കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നല്‍കേണ്ടിവരും. അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നമ്മുടെ കൈയില്‍നിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും’ – മെഹ്ബൂബ മുഫ്തി പറഞ്ഞു.

ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ യഥാര്‍ഥ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രി വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ആര്‍ട്ടിക്കിള്‍ 370 വിഷയം എടുത്ത് ഉപയോഗിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

Top