ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്ന് മെഹ്ബൂബ മുഫ്തി

mehabooba

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. ഭരണഘടനയിലെ 370-ാം അനുച്ഛേദം അസാധുവാക്കുന്ന പക്ഷം ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്ന് മുഫ്തി പറഞ്ഞു.

നിയമം അടിസ്ഥാനമാക്കിയാണ് ജമ്മു കശ്മീരിന് ഈ പദവി നല്‍കിയത്. അത് എടുത്തു കളയുകയാണെങ്കില്‍ നിബന്ധനകളില്ലാതെ ഇന്ത്യയില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരുമെന്നും മുഫ്തി അറിയിച്ചു.

പ്രത്യേക പദവിയുടെ ആവശ്യകതയെ ചോദ്യം ചെയ്ത കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുള്ള മറുപടിയായായിരുന്നു മുഫ്തിയുടെ പ്രസ്താവന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സാധാരണക്കാരുടെ താല്‍പര്യങ്ങളെ ഹനിക്കുന്നെന്നും, സംസ്ഥാനത്തെ വികസനത്തെ പിന്നോട്ടടിക്കുന്നെന്നുമായിരുന്നു ജെയ്റ്റിലുടെ പ്രസ്താവന.

Top