കശ്മീര്‍: ഒമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് പിന്നാലെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള,മെഹ്ബൂബ മുഫ്തിഎന്നിവര്‍ അറസ്റ്റിലായി.ഞായറാഴ്ച രാത്രി മുതല്‍ വീട്ടുതടങ്കലിലായിരുന്നു ഇവര്‍. കരുതല്‍ തടങ്കലില്‍ വെക്കാനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടിയാണ് ഇവരെ തടങ്കലില്‍ വെക്കുന്നതെന്നാണ് വിവരം. ശ്രീനഗറിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇവരെ കസ്റ്റഡിയിലാക്കാന്‍ ഉത്തരവിട്ടത്.കശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുവെന്നും സമീപകാല പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിച്ചേക്കാമെന്നും കരുതല്‍ തടങ്കലിലെടുക്കാനുള്ള ഉത്തരവില്‍ പറയുന്നു.

Top