ട്രംപ് പോയി; ബിജെപിയുടെ അവസ്ഥയും ഇതു തന്നെയെന്ന് മെഹബൂബ മുഫ്തി

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: ബിജെപിയെ പരിഹസിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ‘അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിക്കും ഇതുതന്നെ സംഭവിക്കും. ഇന്ന് ബിജെപിയുടെ സമയമാണ്. നാളെ നമ്മുടെ സമയം വരും. ട്രംപിന്റെ അവസ്ഥയാവും ബിജെപിക്കും’ മെഹ്ബൂബ പറഞ്ഞു.

കശ്മീരിലെ ജനങ്ങളില്‍ നിന്ന് ഭൂമിയും തൊഴിലവസരങ്ങളും കവര്‍ന്നെടുക്കാനാണ് ബിജെപിയുടെ നീക്കം. ജമ്മു കശ്മീരിനെ ബിജെപി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. പുറത്തുള്ളവരെയെല്ലാം ക്ഷണിച്ചിരിക്കുന്നു. ജമ്മു കശ്മീരിന്റെ പതാക അവര്‍ എടുത്തുമാറ്റി. എന്നാല്‍ പണ്ഡിറ്റുകളുടെ കാര്യം എന്തായി ? വലിയ വാഗ്ദാനങ്ങളാണ് ബിജെപി അവര്‍ക്ക് നല്‍കിയിരുന്നത്.

കശ്മീരിലെ യുവാക്കള്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു. ആയുധം എടുക്കുകയല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഭീകര സംഘടനകളുടെ റിക്രൂട്ട്മെന്റ് വര്‍ധിച്ചിരിക്കുന്നു. മറ്റു സംസ്ഥാനക്കാര്‍ക്കാണ് കശ്മീരില്‍ ജോലി ലഭിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ അംബേദ്കറുടെ ഭരണഘടനയേയും ദുരുപയോഗപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.

Top