കത്വവയില്‍ സിബിഐ അന്വേഷണം വേണ്ട: മെഹ്ബൂബ മുഫ്തി

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: കത്വവ കൂട്ടബലാത്സംഗക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പോലീസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എല്ലായ്‌പ്പോഴും കേസുകള്‍ പുതിയ അന്വേഷണസംഘത്തിന് വിടാന്‍ പറ്റില്ലെന്നും മെഹ്ബൂബ പറഞ്ഞു.

അതേസമയം, കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ചണ്ഡീഗഡിലേക്കു മാറ്റുക, കേസ് സിബിഐക്ക് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികളിന്മേലാണ് വാദം. നേരത്തെ കേസിന്റെ വിചാരണ തിങ്കളാഴ്ച വരെ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ മതത്തിന്റെ പേരില്‍ വിലയിരുത്തുന്നത് നാണം കെട്ടതും അപമാനകരവുമായ കാര്യമാണെന്നും മെഹ്ബൂബ പറഞ്ഞു. കത്വവ കേസില്‍ പ്രതികളെ സഹായിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചുവെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ എന്നും അവര്‍ ചോദിച്ചു.

സിബിഐ അന്വേഷണം വേണമെന്ന പ്രതികള്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവും കേസന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് പ്രതികളുമാണ് ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ എട്ട് പേരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്.

Top