സ്വന്തം മണ്ഡലത്തില്‍ മെഹബൂബ മുഫ്തിയുടെ വാഹനത്തിന് നേരെ ആക്രമണം

mehbooba-mufti.jpg.image.784.410 (1)

ന്യൂഡല്‍ഹി: പിഡിപി അദ്ധ്യക്ഷ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. മെഹബൂബ മത്സരിക്കുന്ന അനന്ദനാഗ് മണ്ഡലത്തിലെ ദര്‍ഗയില്‍ ദര്‍ശനത്തിശേഷം മടങ്ങുമ്പോഴാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ഇന്ത്യയെ വിഭജിക്കുകയാണ് ബിജെപിയുടെ അജണ്ടയെന്ന് കഴിഞ്ഞ ദിവസം മെബഹൂഹ ട്വിറ്ററില്‍ കുറിച്ചിരുന്നു. ജമ്മുകശ്മീരിലെ മൂന്നു തലമുറകളെ തകര്‍ത്തത് മുഫ്തി,അബ്ദുള്ള കുടുംബങ്ങളാണെന്ന മോദിയുടെ ആരോപണത്തെ
തിരഞ്ഞെടുപ്പിന് മുമ്പുള്ള കാപട്യമെന്നാണ് മെഹ്ബൂബ വിശേഷിപ്പിച്ചത്.

കശ്മീരിലെ രാഷ്ട്രീയ കുടുംബങ്ങളെ തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമിക്കും, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതേ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനായി ദൂതന്മാരെ അയക്കുമെന്നും ഇതൊക്കെ എന്തിന് വേണ്ടിയാണെന്നും മെഹബൂബ ചോദിച്ചിരുന്നു.

1999 ല്‍ നാഷണല്‍ കോണ്‍ഫറന്‍സുമായും 2015 ല്‍ പിഡിപിയുമായും ബിജെപി സഖ്യമുണ്ടാക്കി. ബിജെപിയുടെ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നാടുകടത്തുകയെന്ന അജണ്ടയാണ് ഇന്ത്യയെ വിഭജിക്കുന്നതെന്നും മെഹബൂബ ആരോപിച്ചിരുന്നു.

Top