കാലിഫോര്‍ണിയയില്‍ കാര്‍ അപകടം ; ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും മരിച്ചു

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയില്‍ നടന്ന കാര്‍ അപകടത്തില്‍ ഷില്ലോങ് ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും മരിച്ചു. ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും മലയാളി വൈദികനായ ഫാ മാത്യു വെള്ളാങ്കലും ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു മൂവരും. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവരും സലേഷ്യന്‍ സഭാംഗങ്ങളാണ്

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലിറ്റര്‍ജി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയതായിരുന്നു ആര്‍ച്ച് ബിഷപ്പ്. കാലിഫോര്‍ണിയയിലെ ഡാന്‍വി സെന്റ് ഇസിദോര്‍ പള്ളി വികാരിയാണ് ഫാ. മാത്യു.

Top