മേഘാലയ ഖനി ദുരന്തം: കാണാതായവരില്‍ ഒരാളുടെ മൃതദേഹം നാവികസേന കണ്ടെത്തി

ഷില്ലോംഗ്: മേഘാലയ ഖനി ദുരന്തത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയിലായിരുന്നു അപകടം. 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. കണ്ടെത്തിയ മൃതദേഹം എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനുള്ള നീക്കത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Top