പൗരത്വ നിയമം; മേഘാലയയില്‍ സംഘര്‍ഷം പുകയുന്നു, മരണം മൂന്നായി

ഷില്ലോംഗ്: മേഘാലയയില്‍ ഗോത്ര ഇതര വിഭാഗങ്ങളും ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം മൂന്നായി. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ചയാണ് മേഘാലയയിലെ ഷിലോങ്ങില്‍ സംഘര്‍ഷം തുടങ്ങിയത്.പൗരത്വ നിയമ ഭേദഗതി, ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ലുര്‍ഷോയ് ഹിന്നിവിറ്റയാണ് കൊല്ലപ്പെട്ടത്.ഇന്നലെ ഉച്ചയോടെ വീണ്ടു തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഷില്ലോങ്ങിലാണ് രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആറ് ജില്ലകളില്‍ ഇന്നലെ ഇന്‍ര്‍നെറ്റ് സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും ഇന്നര്‍ലൈന്‍ പെര്‍മിറ്റിനെ അനുകൂലിച്ചും ഖാസി വിദ്യാര്‍ത്ഥി യൂണിയനും ഐഎല്‍പി അനുകൂല സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മേഘാലയ സര്‍ക്കാര്‍ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി കൊണ്‍റാഡ് സഗ്മ ഉന്നത യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.

Top