അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി മേഘാലയ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സൈനിക വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി മേഘാലയ. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറഞ്ഞു. അഫ്‌സ്പ റദ്ദാക്കണമെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം വിഷയം അമിത് ഷായോട് നേരിട്ട് ആവശ്യപ്പെടുമെന്ന് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

സഖ്യം മറ്റൊരു വിഷയമാണ്. ഇതുപോലെയുള്ള വിഷയങ്ങള്‍ വേരെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.” പാര്‍ട്ടി എന്ന നിലയ്ക്കും വ്യക്തിപരമായും നിയമം റദ്ദാക്കണമെന്ന നിലപാടുകാരാണ് ഞങ്ങള്‍. എന്റെ പിതാവിനും(പിഎ സാങ്മ) ഇതേ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്” കോണ്‍റാഡ് സാങ്മ കൂട്ടിച്ചേര്‍ത്തു.

നാഗാലാന്‍ഡിലെ മോനില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ കാണിക്കുന്നത് ഇത്തരം നിയമങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ സ്ഥാനമില്ലെന്നാണ്. എന്‍ഡിഎയിലിരിക്കെ തന്നെ ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് തുടരും. വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങളും ആയശവിനിമങ്ങളുമുണ്ടാകേണ്ടതുണ്ട്…” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഘാലയ കേന്ദ്രമായുള്ള നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി)യുടെ അധ്യക്ഷന്‍ കൂടിയാണ് കോണ്‍റാഡ് സാങ്മ. മേഘാലയ സര്‍ക്കാരില്‍ ബിജെപി സഖ്യകക്ഷിയാണ്. ദേശീയതലത്തില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗവുമാണ് എന്‍പിപി.

Top