തിരികെയിലെ നായകനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടിയും നിവിൻ പോളിയും

തിരികെ എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ റിലീസ് ചെയ്ത് മലയാളത്തിന്റെ പ്രിയ താരങ്ങളായ മെഗാസ്റ്റാർ മമ്മൂട്ടിയും നിവിൻ പോളിയും. ഇൻട്രൊഡ്യൂസിംഗ് ഔർ സൂപ്പർ സ്റ്റാര്‍’ എന്ന തലക്കെട്ടിലുള്ള വീഡിയോയിൽ ‘തിരികെ’യിൽ നായക കഥാപാത്രമായെത്തുന്ന ഗോപികൃഷ്ണ വർന്നയെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

21 വയസ്സുള്ള ഗോപി ഡൗൺ സിൻഡ്രോം ബാധിതനാണ്. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ കോഴിക്കോട് സ്വദേശിയായ ഗോപിയുടെ സിനിമയിലെ അഭിനയ അരങ്ങേറ്റം കൂടിയാണ് ‘തിരികെ’. അപൂർവ്വമായൊരു സഹോദര സ്നേഹ ബന്ധത്തിന്‍റെ കഥ പറയുന്ന സിനിമ കൂടിയാണിത്.

നവാഗതരായ ജോർജ് കോരയും സാം സേവ്യറും ചേർന്ന് സംവിധാനം ചെയ്യുന്നതാണ് ചിത്രം. നേഷൻ വൈഡ് പിക്ചേഴ്സിന്‍റെ ബാനറിൽ അബ്രഹാം ജോസഫ്, ദീപക് ദിലിപ് പവാർ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഞണ്ടുകളുടെ നാട്ടിൽ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ജോർജ് കോര .

ഗോപികൃഷ്ണ വർമ, ജോർജ് കോര, ശാന്തി കൃഷ്ണ, ഗോപൻ മങ്ങാട്ട്, സരസ ബാലുശ്ശേരി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. ജോർജ്ജ് കോര തന്നെ തിരക്കഥ രചിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ചെറിൻ പോൾ, എഡിറ്റിംഗ് ലാൽ കൃഷ്ണ, സംഗീതം അങ്കിത് മേനോൻ തുടങ്ങിയവരാണ്.

 

 

Top