ആരാധകനുമായി വിശേഷം പങ്ക് വെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി; വൈറലായി വീഡിയോ

mammootty

സോഷ്യല്‍ മീഡിയയില്‍ വൈറലായി മെഗാസ്റ്റാറും ആരാധകനും.

വഴിയോരത്ത് നിന്ന ആരാധകനുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി വിശേഷം പങ്കുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

താരം വയനാട്ടിലൂടെ കാറോടിച്ചു പോകുമ്പോള്‍ കൈകാട്ടിയ ആരാധകന്റെ അടുത്ത് വണ്ടി നിര്‍ത്തുകയും സംസാരിക്കുകയുമായിരുന്നു.

ബാലന്‍ എന്നാണ് പേരെന്നും കൃഷിക്കാരനാണെന്നുമെല്ലാം അയാള്‍ മമ്മൂട്ടിയോട് വിശേഷം പങ്ക് വയ്ക്കുകയും ചെയ്തു.

ഫോട്ടോ എടുക്കുകയും കൈകൊടുക്കുകയും ചെയ്ത ശേഷം ഇരുവരും പിരിഞ്ഞു.

താര പരിവേഷമില്ലാത്ത ഈ കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

Top