മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ‘മാസ്റ്റർപീസിന്റെ’ പുതിയ പോസ്റ്റർ പുറത്തെത്തി

Masterpiece

മ്മുട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്.

ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോളേജ് പ്രൊഫസറായിയാണ് മമ്മൂട്ടി എത്തുന്നത്.

സ്റ്റൈലിഷ് ഗെറ്റപ്പിൽ എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൂനം ബജ്വയും ചിത്രത്തില്‍ പ്രൊഫസറായി എത്തുന്നു.

സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മഹിമ നമ്പ്യാര്‍, മുകേഷ്, ഗോകുല്‍ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും വേഷമിടുന്നു.

വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ദീപക് ദേവാണ്.

Top