ഒരു സ്ത്രീയുടെ അപമാനത്തില്‍ നിന്നും നടന്‍ അജിത്തിനെ രക്ഷിച്ചത് മെഗാസ്റ്റാര്‍ മമ്മുട്ടി !

Mammootty and ajith

ചെന്നൈ: തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ് ‘തല’ എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന അജിത്ത്.

സിനിമയിലെ തുടക്കത്തില്‍ ഏറെ അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ട് ഈ താരത്തിന് എന്ന വിവരമാണ് ഇപ്പോള്‍ ഒരു തമിഴ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.

മികച്ച പുതുമുഖ താരത്തിനുള്ള അവാര്‍ഡ് അജിത്തിന് നല്‍കാന്‍ നടി മീന സ്റ്റേജിലേക്ക് വന്നപ്പോള്‍ അജിത്തിനൊപ്പം രണ്ട് ചുവട് ഡാന്‍സ് കളിക്കാന്‍ അവതാരകന്‍ ക്ഷണിച്ചു. എന്നാല്‍ പെട്ടെന്ന് വേദിയിലേക്ക് കയറിയ മീനയുടെ അമ്മ വലിയ താരങ്ങള്‍ക്കൊപ്പം മാത്രമാണ് മീന ഡാന്‍സ് ചെയ്യുക എന്നു പറഞ്ഞ് മീനയെ കൂട്ടികൊണ്ടു പോയതാണ് ആദ്യ സംഭവം.

ഈ മീന പിന്നീട് പല സിനിമകളിലും അജിത്തിന്റെ നായികയായിരുന്നു എന്നതും ചരിത്രം.

‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന സിനിമയില്‍ ഐശ്വര്യ റായ് ആദ്യം അജിത്തിന്റെ നായികയായാണ് അഭിനയിക്കേണ്ടിയിരുന്നതെങ്കിലും ഐശ്വര്യ റായ് കടുത്ത എതിര്‍പ്പ് അറിയിച്ചത് സിനിമാ ചിത്രീകരണത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കി.

തുടര്‍ന്ന് അജിത്തിനെ മാറ്റി വേറെ ആരെയെങ്കിലും അഭിനയിപ്പിക്കാം എന്ന് സംവിധായകന്‍ തീരുമാനവുമെടുത്തു.

എന്നാല്‍ ഈ വിവരമറിഞ്ഞ മമ്മുട്ടി വളര്‍ന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നതില്‍ സംവിധായകനോട് രോഷാകുലനായത് അജിത്തിന് രക്ഷയായി.

ഇതേതുടര്‍ന്ന് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി അജിത്തിന് തബുവിനെ ജോഡിയാക്കി അഭിനയിപ്പിക്കാന്‍ സംവിധായകന് തയ്യാറാകേണ്ടി വന്നു.

സിനിമയില്‍ നിന്നും നായിക നടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാകേണ്ടി വരുമായിരുന്ന മാനക്കേടില്‍ നിന്നും അജിത്തിന് രക്ഷയായത് മമ്മുട്ടിയുടെ അന്നത്തെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടായിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.Related posts

Back to top