മമ്മൂട്ടിയും,മഞ്ജു വാരിയറും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ദ പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.

നവാഗതനായ ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപും കോക്ക്ടെയില്‍ എന്ന മലയാള ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോനും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് .

Top