‘നമസ്തേ ഇന്ത്യ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി മെഗാസ്റ്റാർ മമ്മൂട്ടി

Namaste India

ഷാജി കൈലാസിന്റെ സഹായിയായി പ്രവര്‍ത്തിച്ച അജയ് രവികുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന നമസ്തേ ഇന്ത്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി മെഗാസ്റ്റാർ മമ്മൂട്ടി.

കാസര്‍ഗോഡുകാരനായ വിഷ്ണു നമ്പ്യാര്‍ ആണ് ചിത്രത്തിലെ നായകൻ. ഹോളിവുഡ് താരം എലീനയാണ് വിഷ്ണുവിന്റെ നായിക. പ്രണയവും സംഗീതവും കലര്‍ന്ന് അറബിക്കടല്‍ മുതല്‍ ഹിമാലയം വരെയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

കേരളം, കര്‍ണാടക, ന്യൂഡല്‍ഹി, ആഗ്ര, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ താജ് മഹലും ഹിമാലയവുമായിരുന്നു. ക്രിയേറ്റിയോ ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്‌ രാഹുല്‍ മേനോന്‍ ആണ്.

Top