മെഗാസ്റ്റാറും ബോബി – സഞ്ജയും ആദ്യമായി ഒന്നിക്കുന്നു;ചിത്രം വണ്‍

പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് കൂട്ടുകെട്ടില്‍ ഒരു മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു. ആദ്യമായാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബോബി – സഞ്ജയും ഒന്നിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തലം പ്രമേയമാക്കിയ ചിത്രത്തിന്റെ പേര് വണ്‍ എന്നാണ്.

ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കും.

ഇച്ഛായിസ് പ്രൊഡക്ഷന്‍സിന്റെ ബാനര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും.

Top